മലപ്പുറം: കോഴിക്കോട് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വ്വീസ് പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
അതേസമയം വിമാന അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഡിജിസിഎ നിയോഗിച്ച സംഘം കരിപ്പൂരില്‍ എത്തിയിട്ടുണ്ട്.