നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഒരു ഇവന്റാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിൽ. ഒക്ടോബർ 8ന് ഈ ഓഫർ വിൽപന ആരംഭിക്കും എന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. നിരവധി ഉത്പന്നങ്ങളാണ് ഈ വിൽപനയുടെ ഭാഗമായി പ്ലാറ്റ്ഫോം വില കുറച്ച് നൽകുന്നത്. ആയതിനാൽ തന്നെ ഈ അവസരത്തിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. എല്ലാ ഉത്പന്നങ്ങൾക്കും വില കുറവ് ഉണ്ടെങ്കിലും ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സ്മാർട്ട് ഫോണുകളുടെ ഓഫറുകൾ അറിയാൻ ആണ്. ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളതും ഇത്തരം സ്മാർട്ട് ഫോണുകൾക്കും ആയിരിക്കും. സ്മാർട്ട് ഫോണുകളുടെ ഓഫർ വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്ത് വിട്ട് തുടങ്ങി. ഇതിന്റെ ആദ്യ പടിയായി മോട്ടറോളയുടെ ഫോണുകളുടെ ഓഫർ വിവരങ്ങളാണ് ഫ്ലിപ്കാർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മോട്ടറോള എഡ്ജ് 40 നിയോ, മോട്ടോ ജി 54 5ജി, മോട്ടോ ഇ 13, മോട്ടോ ജി 84, മോട്ടോ ജി 32 എന്നീ ഫോണുകളുടെ ഓഫർ വിവരങ്ങളാണ് പ്ലാറ്റ്ഫോം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 23,999 രൂപ വിലയുള്ള മോട്ടറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്‍റ് 19,999 രൂപയ്ക്ക് ആയിരിക്കും ബിഗ് ബില്യൺ ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് നൽകുക. ഫോണിന്റെ 12+256 ജി.ബി വേരിയന്‍റിന്റെ വില 21,999 രൂപയായിരിക്കും. നിലവിൽ മോട്ടറോളയുടെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന ഫോണുകളിൽ ഒന്നാണ് എഡ്ജ് 40 നിയോ. MediaTekTM Dimensity 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്‌ഫോണാണ് ഇത് എന്നാണ് മോട്ടറോള അവകാശപ്പെടുന്നത്. 144Hz 6.5 ഇഞ്ച് കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് ഫോണിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. OIS ഉള്ള 50MP അൾട്രാ പിക്‌സൽ നൈറ്റ് വിഷൻ പ്രൈമറി ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടുന്നു. ഓഫറിന് എത്തുന്ന മറ്റ് മോട്ടറോള ഫോണുകളുടെ വില പരിശോധിച്ചാൽ മോട്ടോ ജി54 5ജിയുടെ 8+128 ജിബി, 12+256 ജിബി വേരിയന്‍റുകള്‍ക്ക് യഥാക്രമം 12,999 രൂപ 14,999 രൂപ എന്നിങ്ങനെയായിരിക്കും വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഇ 13 ഇനി 6,749 രൂപയ്ക്കും ലഭ്യമാകുന്നതാണ്. 8,999 രൂപയാണ് മോട്ടോ ഇ 13ന്റെ യഥാർത്ഥ വില.
19,999 രൂപ വില വരുന്ന മോട്ടോ ജി 84 16,999 രൂപയ്ക്കും ഇവിടെ ലഭ്യമാകും. മോട്ടോ ജി 32വിന്റെ 8+128 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് യഥാർത്ഥ വില. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിന്റെ ഭാഗമായി ഇത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം. മോട്ടറോളയ്ക്ക് പുറമെ മറ്റ് ബ്രാൻഡുകളുടെ ഫോണുകൾക്കും ഫ്ലിപ്കാർട്ട് വരും ദിവസങ്ങളിൽ ഓഫർ പ്രഖ്യാപിക്കുന്നതാണ്. ഇവയുടെ അപ്ഡേറ്റുകൾ അറിയാൻ ഗിസ്ബോട്ട് മലയാളം പിന്തുടരുക. സ്മാർട്ട്ഫോണുകൾക്കൊപ്പം, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. കമ്പനികൾ പുതിയതായി മാർക്കറ്റിൽ എത്തിച്ച ഫോണുകൾക്കും ഓഫർ ലഭിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചനകൾ. പ്ലാറ്റ്ഫോം നൽകുന്ന ഓഫറുകൾക്ക് പുറമെ വിവിധ ബാങ്കുകളുടെ ഓഫർ ഈ അവസരത്തിൽ ഉപഭോക്താക്കൾ സ്വീകരിക്കാവുന്നതാണ്. നിങ്ങൾ എന്തെങ്കിലും വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.
അതേ സമയം ഫ്ലിപ്കാർട്ടിന് പുറമെ മറ്റൊരു പ്രമുഖ ഇ കൊമേഴ്സ് സൈറ്റായ ആമസോണും ഇത്തരത്തിൽ ഓഫർ വിൽപനയുമായി രംഗത്ത് വന്നിട്ടുണ്ട്. ഒക്ടോബർ 8ന് തന്നെ ഗ്രേറ്റഅ ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിൽ ആമസോണിലും ഇത്തരം ഓഫർ വിൽപന നടക്കുന്നതാണ്. മൂന്ന് ദിവസങ്ങളിലായിട്ടായിരിക്കും രണ്ട് പ്ലാറ്റ്ഫോമുകളിലും ഈ വിൽപന നടക്കുക. രണ്ടിടത്തും പ്രൈം അംഗങ്ങൾക്ക് പ്രത്യേകം പരിഗണന ലഭിക്കുന്നതായിരിക്കും.