രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ദീപാവലിയോടനുബന്ധിച്ച് സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. നവംബർ 2 മുതൽ 11 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ’ നടക്കുന്നത്. ബ്ലൂ ബെസലുകളോട് കൂടിയ ലോകകപ്പ് സ്‌പെഷൽ എഡിഷൻ ടിവി 43 ഇഞ്ച് Alpha005BL മോഡൽ 15,999 രൂപയ്‌ക്കാണ് വിൽക്കുന്നത്. പുതിയ സെമി ഓട്മാടോറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്കും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേവലം 5,999 രൂപയ്ക്ക് വരെ എൽഇഡി ടിവികളും ലഭ്യമാണ്.
24 ഇഞ്ചിന്റെ Alpha001 മോഡൽ സ്മാര്‍ട് ടിവി 6,299 രൂപയ്ക്കും വിൽക്കുന്നു. രാജ്യത്തെ മറ്റു കമ്പനികളുമായി മൽസരിക്കാൻ വൻ ഇളവുകളാണ് തോംസൺ നൽകുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ക്യുഎൽഇഡി, ഓത്ത് പ്രോ മാക്സ്, എഫ്എ സീരീസ് ടിവികൾ എന്നിവയിലേക്ക് പുതിയ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതായി തോംസൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ 43 ഇഞ്ച് ക്യുഎൽഇഡി, റിയൽടെക് പ്രോസസറുള്ള 43 ഇഞ്ച് എഫ്എ സീരീസ് ടിവികൾ, 4കെ ഡിസ്‌പ്ലേയുള്ള 55 ഇഞ്ച് ഗൂഗിൾ ടിവികളുടെ പുതിയ ശ്രേണിയും പുറത്തിറക്കിയിട്ടുണ്ട്.