തിരുവനന്തപുരം : മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപ നല്‍കും. പുറമ്പോക്കു ഭൂമിയിലെ വീടു നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷം രൂപയും വീടു നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപയും നല്‍കും. ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 10000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ നല്‍കും. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
RECENT NEWS
Advertisment