Saturday, April 5, 2025 7:56 am

എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് ; വിഷ്‍ണു പ്രസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കളക്‌ട്രേറ്റ് മുന്‍ ജീവനക്കാരന്‍ വിഷ്‍ണു പ്രസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. പോലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. അനര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചുവെന്നാണ് പുതിയ കേസ്.

പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും 73 ലക്ഷം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. എറണാകുളം കളക്‌ട്രേറ്റിലെ പരിഹാര സെല്ലിലെ ക്ലര്‍ക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചടച്ച 291 പേരില്‍ 266 പേരുടെ പണം കൈകാര്യം ചെയ്തത് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദാ‌ണ്. ഇയാള്‍ ഒപ്പിട്ട് വാങ്ങിയ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയില്‍ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചത്. ബാക്കി പണം വിഷ്ണു തട്ടിയെടുത്തെന്നാണ് കേസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു

0
കക്കാടംപൊയിൽ : വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു....

വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ

0
കൊച്ചി : വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക...

പാലക്കാട് വടക്കഞ്ചേരിയിൽ മോഷണം ; ലോക്കറിൽ സൂക്ഷിച്ച 45 പവൻ കവർന്നു

0
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ 45 പവൻ കവർന്നു. വടക്കഞ്ചേരി പന്നിയങ്കര പ്രസാദിന്റെ...

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

0
കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന...