എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് ; വിഷ്‍ണു പ്രസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കളക്‌ട്രേറ്റ് മുന്‍ ജീവനക്കാരന്‍ വിഷ്‍ണു പ്രസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. പോലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. അനര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചുവെന്നാണ് പുതിയ കേസ്.

പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും 73 ലക്ഷം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. എറണാകുളം കളക്‌ട്രേറ്റിലെ പരിഹാര സെല്ലിലെ ക്ലര്‍ക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചടച്ച 291 പേരില്‍ 266 പേരുടെ പണം കൈകാര്യം ചെയ്തത് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദാ‌ണ്. ഇയാള്‍ ഒപ്പിട്ട് വാങ്ങിയ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയില്‍ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചത്. ബാക്കി പണം വിഷ്ണു തട്ടിയെടുത്തെന്നാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...