അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആദ്യമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇറാനിലെ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്തു. അടച്ചിട്ട മുറിയിൽ 90 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ചർച്ചകൾ മികച്ചതെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നേതാക്കൾ പരസ്യപ്പെടുത്തിയില്ല. ഇറാന് ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയും ഒപ്പം മറ്റു ലക്ഷ്യങ്ങളെ കുറിച്ചും സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. ഡോണൾഡ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഇതെന്നും നെതന്യാഹു വിശേഷിപ്പിച്ചു.

ഇറാൻ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ഇരു നേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള സ്ഥലങ്ങളെ കുറിച്ച് ഇസ്രയേൽ ഇന്റലിജൻസ് ശേഖരിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാൻ നെതന്യാഹു തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ ചർച്ചയ്ക്ക് മുൻപ് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. ഇറാൻ വിഷയത്തിൽ രണ്ട് നേതാക്കൾക്കും ഇടയിൽ ചില വ്യത്യാസങ്ങളുണ്ടെന്നും ട്രംപ് തിങ്കളാഴ്ച സമ്മതിച്ചിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാനെ കൂടാതെ ഗാസ, ലബനൻ, പശ്ചിമേഷ്യൻ നയതന്ത്രം ഇവയൊക്കെ ഇരു നേതാക്കളുടെയും ചർച്ചകളിൽ വിഷയങ്ങളായി എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....