ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. മേഖലയിലെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസ്, മാഷാദ്, ടെഹ്റാന് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഷെഡ്യൂളുകള്‍ ഇതിന് അനുസരിച്ച് ആവശ്യമെങ്കില്‍ പുതുക്കുമെന്നും വക്താവ് അറിയിച്ചു.
വിമാന യാത്രക്കാര്‍ അവരെ ബന്ധപ്പെടാനുള്ള കോൺടാക്ട് വിവരങ്ങള്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പാക്കണമെന്നും യാത്രക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഇറാൻ വ്യോമപാത തുറന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂൺ 13ന് ഇസ്രായേൽ ആക്രമണത്തെത്തുടർന്നാണ് വ്യോമപാത അടച്ചത്. ഷാര്‍ജ ആസ്ഥാനമാക്കിയുള്ള എയര്‍ അറേബ്യയുടെ ടെഹ്റാന് ഉള്‍പ്പെടെയുള്ള ഇറാന് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും.