ബെംഗളുരു: വിമാനത്തില്‍ ബീഡി വലിച്ചതിന് 56 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ മാര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ലൈന്‍ അധികൃതര്‍ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ കയറിയ ഇയാള്‍ ടോയ്ലറ്റില്‍ നിന്ന് പുകവലിക്കുന്നതായി ക്രൂ അംഗങ്ങള്‍ കണ്ടെത്തി. കുമാറിനെ പിന്നീട് ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.