മുംബൈ : നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലെെഓവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലെെഓവറിന്റെ ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നഗരത്തിലെ ബികെസി മെയിന്‍ റോഡിനെ സാന്താക്രൂസ്-ചെമ്ബൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഫ്ലെെഓവര്‍ ആണ് തകര്‍ന്നത്.
നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലെെഓവര്‍ തകര്‍ന്നു വീണു
RECENT NEWS
Advertisment