ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ചാറ്റല്‍മഴയും മൂടല്‍മഞ്ഞും മൂലം ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. 22 ട്രെയിനുകള്‍ റദ്ദാക്കുകയും 13 എണ്ണം വൈകി ഓടുകയുമാണ്. ഹൗറ – ന്യൂഡല്‍ഹി എക്സ്പ്രസ്, പുരി – ന്യൂഡല്‍ഹി എക്സ്പ്രസ്, ഗൊരഖ്പുര്‍ – ന്യൂഡല്‍ഹി എക്സ്പ്രസ്, മുംബൈ – ന്യൂഡല്‍ഹി എക്സ്പ്രസ്, കാണ്‍പുര്‍ – ന്യൂഡല്‍ഹി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വൈകി ഓടുന്നത്. ജനുവരി 21 മുതല്‍ ജനുവരി 23 വരെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ഡല്‍ഹിയിലെ കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നേക്കും.
ഡല്‍ഹിയില്‍ ചാറ്റല്‍മഴയും മൂടല്‍മഞ്ഞും മൂലം ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി
RECENT NEWS
Advertisment