ന്യൂഡൽഹി : മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം 3 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും തിരിച്ചിറക്കുകയും ചെയ്തു.
എന്നാൽ ഡൽഹി വിമാനത്താവളത്തിലെ അന്തരീക്ഷം സാധാരണ നിലയിലാണെന്നും കാഴ്ചയിൽ ഒരു പ്രശ്നവുമില്ലെന്നും ഇവിടെ വിമാന സർവീസുകൾക്കു തടസമില്ലെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തരേന്ത്യയിൽ അതിശൈത്യം ആരംഭിച്ചതോടെ എല്ലായിടത്തും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് മൂലം റോഡപകടങ്ങൾ വർദ്ധിക്കുകയാണ്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.