ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക്ക് ബസുമായി കെഎസ്ആർടിസി ; ടൂറിസവും ലക്ഷ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. രണ്ട് ഇലക്ട്രിക് ബസുകളാണ് കോർപ്പറേഷൻ വാങ്ങാൻ ലക്ഷ്യമിടുന്നത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഗതാഗതത്തിനു പുറമെ ടൂറിസവും ലക്ഷ്യമിട്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്. മേൽക്കൂര നീക്കം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രിക് ബസുകളാണെത്തുന്നത്. അശോക് ലെയ് ലാൻഡിന്‍റെ സ്വിച്ച് എന്ന കമ്പനിയിൽ നിന്നാണ് ബസ് വാങ്ങുന്നത്.

കെഎസ്ആർടിസിയുടെ ടെക്നിക്കൽ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ബസിന്‍റെ നിറവും ലോഗോയും കെഎസ്ആർടിസി നൽകും. ഓർഡർ നൽകി 90 ദിവസത്തിനുള്ളിൽ ബസ് എത്തിക്കണം. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്. ഡബിൾ ഡെക്കറിലെ നഗര കാഴ്ചക്ക് തിരക്ക് കൂടിയപ്പോഴാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആശയം ഉയർന്നുവന്നത്. പാപ്പനംകോട് സെൻട്രൽ ഡിപ്പോയിലെ ഡബിൾ ഡെക്കറും നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാർ മൂലം നടപ്പായില്ല. ബസിന്‍റെ ഭാഗങ്ങൾ ലഭ്യമല്ലാത്തതായിരുന്നു വെല്ലുവിളി. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...