കേളകം : വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് സംഘം പിടികൂടി. ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ഡ്രൈവിൻറെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് രണ്ട് നാടൻ തോക്കുകളും എട്ട് തിരകളും കണ്ടെടുത്തത്.
വെണ്ടേക്കുംചാലിൽനിന്ന് നാല് കിലോമീറ്ററോളം ദൂരെയുള്ള കൃഷിസ്ഥലത്താണ് ഇവ കണ്ടെത്തിയത്. പിടിച്ചെടുത്ത തോക്കുകളും തിരകളും തുടർനടപടികൾക്കായി കേളകം പോലീസിൽ ഏൽപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്ത്വതിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി.എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ മജീദ്, കെ.എ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.