തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ മൂന്ന് പേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭരത്പൂർ : തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ മൂന്ന് പേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. സ്‌ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഭരത്പൂരില്‍ സിക്‌രൗര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിക്‌രൗര സ്വദേശി ലഖാന്‍ ആണ് അയല്‍ക്കാരനായ ഗജേന്ദ്ര, സഹോദരങ്ങളായ സമന്ദർ, ഈശ്വർ എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ലഖാനും ഗജേന്ദ്രയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇത് കടുത്തതോടെ ഗ്രാമത്തിലെ സര്‍പഞ്ച് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ലഖാന്‍ ഗജേന്ദ്രയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗജേന്ദ്ര, സഹോദരങ്ങളായ സമന്ദർ, ഈശ്വർ, ഗജേന്ദ്രയുടെ ഭാര്യ മായ, മകൻ തെൻപാൽ, മരുമകൾ രവീണ എന്നിവരടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവർക്കും വെടിയേറ്റിട്ടുണ്ട്. ഗജേന്ദ്രയും സഹോദരന്മാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മായ, മകൻ തെൻപാൽ, തെൻപാലിന്റെ  ഭാര്യ രവീണ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗജേന്ദ്രയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ അയല്‍വാസിയായ സ്‌ത്രീയാണ് ലഖാന്‍ വെടിയുതിര്‍ക്കുന്നത് കണ്ടത്. സംഭവത്തില്‍ കുമേര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...