വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കടന്ന് പിടിച്ചു ; ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടില്‍ അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിയെ കയറി പിടിച്ച സംഭവത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പൂവാര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുള്ളറ്റില്‍ ഫുഡ് ഡെലിവറിക്കെത്തിയ ഇയാള്‍ വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ യുവതിയുടെ പുറകെ പോയി യുവതിയെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൂവാര്‍ സി.ഐ എസ്.ബി പ്രവീണ്‍, എസ്.ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി....

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം...

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...