കോന്നി : കോന്നി പ്രശാന്തി പബ്ലിക് സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾകൊണ്ട് തയ്യാറാക്കിയ വിവിധങ്ങളായ വിഭവങ്ങളാണ് ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയത്. കോന്നി ഗവൺമെൻ്റ് ആശുപത്രിയിലെ ന്യുട്രീഷണിറ്റ് ശിഖ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചെറുധാന്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന പഠനക്ലാസും സംഘടിപ്പിച്ചു. 2023: തിനകളുടെ അന്താരാഷ്ട്ര വർഷത്തോടനുബന്ധിച്ച് ‘ സമീകൃതാഹാരവും തിനകളുടെ പ്രാധാന്യവും’ എന്ന വിഷയത്തിലാണ് പഠനക്ലാസ് സംഘടിപ്പിച്ചത്.
ശരിയായ ശാരീരിക മാനസികാരോഗ്യം നിലനിർത്തുന്നതിൽ തിനകൾ ഉൾപ്പെടുത്തിയ ആഹാരങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതായതിനാൽ നാം പുതിയൊരു ഭക്ഷണ സംസ്കാരത്തിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകത വർധിച്ചതായി പഠനക്ലാസിൽ വ്യക്തമാക്കി. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വിവിധതരം മില്ലറ്റുകളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി. പി.ടി.എ.പ്രസിഡൻ്റ് എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ.മനോജ്, പ്രിൻസിപ്പാൾ നിർമ്മല പിള്ള, അധ്യാപികയായ ജയശ്രീ ടി., നല്ലപാഠം കോ ഓർഡിനേറ്റർമാരായ ഷിജി.വി, സംഗീത.എസ്.നായർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033