ബറേലി: ഭക്ഷണം കഴിച്ചതിന്‍റെ തുക നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു. ഡാനിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ദോഗ്പുരി തണ്ട ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.
പോലീസ് പറയുന്നത് ഇങ്ങനെ; 24കാരനായ ഡാനിഷ് ചായക്കുടിക്കാനായി എത്തിയപ്പോള്‍ ഭക്ഷണം നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ല. ആദ്യം നേരത്തെ ഭക്ഷണം കഴിച്ചതിന്‍റെ 120 രൂപ നല്‍കിയാലെ ഭക്ഷണം നല്‍കൂ എന്നായി ഉടമ. ഇതേ തുടര്‍ന്ന് കടയില്‍ വച്ച് ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് കൈയില്‍ കിട്ടിയ വടികൊണ്ട് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട ഡാനിഷ്. ദിവസജോലിക്കാരനായ ഇയാള്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് വ്യക്തമാക്കി