കോന്നി : സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കും സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കും പലവ്യഞ്ജനവും പച്ചക്കറി കിറ്റും മാസ്കും വിതരണം ചെയ്തു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി ഭക്ഷ്യകിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ആർ ഹനീഷ് മാസ്കുകൾ വിതരണം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം എം ജി രാധാകൃഷ്ണൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. അജി കൊല്ലൻപടി, അൻസാരി, സന്തോഷ്, അഖിൽ ആർ നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
RECENT NEWS
Advertisment