ഐഫോണ്‍ നിര്‍മാണശാലയില്‍ ഭക്ഷ്യവിഷബാധ ; 150 പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈയിലെ ഐ ഫോണ്‍ നിർമ്മാണശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ. 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളും ചേർന്ന് റോഡ് ഉപരോധിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

റോഡ് ഉപരോധിച്ച 70 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കമ്പനിയുടെ ഡോര്‍മറ്ററിയില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സംഭവത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കമ്പനിക്ക് 17 ഹോസ്റ്റലുകളാണുള്ളത്. ഓരോ മുറിയിലും 12 പേര്‍ താമസിക്കുന്നത്. പുതിയതായി തുറന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേര്‍ മരിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...