നഗരസഭയിൽ ബജറ്റ് അവതരണദിവസം ഉച്ചഭക്ഷണം കഴിച്ച നൂറിലേറെപ്പേർക്ക് ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

കായംകുളം: നഗരസഭയിൽ ബജറ്റ് അവതരണദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച നൂറിലേറെപ്പേർക്ക് ഭക്ഷ്യവിഷബാധ. ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും അതിസാരവും പിടിപെട്ട് ഒട്ടേറെ പേർ കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭാധ്യക്ഷ, സെക്രട്ടറി എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു സംശയിക്കുന്നു. പഴകിയ മത്സ്യമാണ് കറിയിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഒരു ജനപ്രതിനിധി ഏർപ്പെടുത്തിയ കേറ്ററിങ് സ്ഥാപനം എത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധമൂലം ഇന്നലെ നഗരസഭയുടെ ഓഫിസ് പ്രവർത്തനവും താളംതെറ്റി. പകുതിയോളം ജീവനക്കാർ മാത്രമാണ് ഓഫിസിലെത്തിയത്. ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല. ഒരു ഭരണപക്ഷ കൗൺസിലറുടെ കേറ്ററിങ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തതെന്നും പഴകിയ മത്സ്യം നൽകിയ സ്ഥാപനത്തിൽ ഇതുവരെ പരിശോധന നടത്താത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...