ഭക്ഷ്യസുരക്ഷാ ലൈസന്‍സ് : മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ ഫാസ്‌കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. ആനുവല്‍ റിട്ടേണ്‍സ് നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്‌കോസ് സൈറ്റ് ആയതിനാല്‍ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും ഫോസ്‌കോസ് സൈറ്റ് മുഖേന സര്‍ക്കാരിലേക്ക് പിഴതുക അടയ്‌ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും സറണ്ടര്‍ ചെയ്യുതിനും നിലവിലുള്ള ലൈസന്‍സില്‍ മോഡിഫിക്കേഷന്‍ നടത്തുവാനും സാധിക്കൂ.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ആനുവല്‍ റിട്ടേണ്‍സ് എന്നിവയ്ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍:
* 8943346183- ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍,പത്തനംതിട്ട ജില്ല
* 9072639572- നോടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍
* 04734 221236- ഓഫീസ്
ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആറന്മുള സര്‍ക്കിള്‍ 8943346539
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടൂര്‍ സര്‍ക്കിള്‍ 8943346589
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ തിരുവല്ല സര്‍ക്കിള്‍ 9947752040
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ റാന്നി സര്‍ക്കിള്‍ 8943346588
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കോന്നി സര്‍ക്കിള്‍ 7593000862

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...