വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണ സാമ്പിൾ ഫലം ഇന്ന് ; രണ്ടുപേർ കൂടി ചികിത്സ തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.

ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവിടും.അതേസമയം, മരിച്ചവരുടെ ആന്തരിക അവയവങ്ങളുടെ പത്തോളജി റിപ്പോർട്ട് വന്നാൽ മാത്രമേ അലർജി മൂലമാണോ അതോ വിഷാംശം ഉള്ളിൽ ചെന്നാണോ മരണം സംഭവിച്ചതെന്ന് ഉറപ്പിക്കാൻ കഴിയൂ. അതിനിടെവിഴിഞ്ഞം മേഖലയിലെ ഹോട്ടലുകളിൽ വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായ പരിശോധനകൾ നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...

ഒമാനിൽ വാഹനാപകടം : മലയാളി യുവതിക്ക് ദാരുണാന്ത്യം ; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

0
മസ്‌കത്ത് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി...

തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വിദ്യാർഥികൾ , വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ്...

0
എറണാകുളം: അങ്കമാലിയില്‍ ഓണാഘോഷ പരിപാടിക്കിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ...

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...