ഡല്‍ഹി : ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിവെച്ച കാറ്ററിംഗ് സര്‍വീസും മറ്റ് സേവനങ്ങളും പുനരാരംഭിക്കാന്‍ ഒരുങ്ങി ഐ.ആര്‍.സി.ടി.സി. യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച ഉന്നതതലയോഗം ചേരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിനിനുള്ളിലെ കാറ്ററിംഗ് സര്‍വീസ്, എസി യാത്രക്കാര്‍ക്ക് പുതപ്പും, ബെഡ്‌റോളും നല്‍കി വന്നിരുന്നത് സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊറോണ വ്യാപനത്തിന് മുന്‍പ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സേവനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.