തിരുവല്ല : ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും ഈ മഹാമാരി കൂടുതല്‍ വ്യാപിക്കാതെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ ജില്ലക്ക് കഴിഞ്ഞു. ഭരണകർത്താക്കളും പോലീസും ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളും, സന്നദ്ധപ്രവർത്തകരും ഒക്കെ അടങ്ങുന്ന ഒരുപാട് ആളുകളുടെ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത് . വിശ്രമം എന്തെന്നറിയാതെ പണിയെടുക്കുന്ന ഇവര്‍ക്ക് പഴങ്ങളും ബിരിയാണിയും ഒക്കെയായി കഴിഞ്ഞദിവസം ടാറ്റാ യൂണിവേഴ്സിറ്റി ഹബ് സെന്റർ സിയാസ് തിരുവല്ലയും രംഗത്തെത്തി. അശരണര്‍ക്കും പൊരിവെയിലില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇവ വിതരണം ചെയ്തത്. വരും ദിവസങ്ങളിലും തങ്ങളുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.