പഴങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പോഷകങ്ങളുടെ കലവറയായ വിവിധ തരത്തിലുള്ള പഴങ്ങള്‍ എല്ലാവരുടേയും ശരീരത്തിന് അത്യാവശ്യമാണ്. ‘ദിവസവും ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുന്നു’ എന്ന പഴഞ്ചൊല്ല് പോലും അര്‍ത്ഥമാക്കുന്നത് പഴങ്ങളിലെ രോഗപ്രതിരോധ ശേഷിയെ ആണ്. എന്നാല്‍ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നത് പോലെ പഴങ്ങള്‍ കഴിക്കുന്നതിനും ശരിയായ സമയമുണ്ട്. ഓരോ പഴത്തിനും അതിന്റേതായ ഗുണങ്ങളും വൈവിധ്യമാര്‍ന്ന പോഷക ഘടകങ്ങളും പ്രകൃതിദത്തമായ പഞ്ചസാരയും ഉണ്ട്. അതിനാല്‍ തന്നെ ഇവയുടെ ഗുണം കാര്യക്ഷമമായി ലഭിക്കുന്നതിന് ശരിയായ സമയത്തായിരിക്കണം കഴിക്കേണ്ടത്. മിക്കവരും പഴം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് രാത്രികളിലോ വൈകീട്ടോ ആണ്. എന്നാല്‍ എല്ലാ പഴങ്ങളും ഈ സമയത്ത് കഴിക്കേണ്ടവയല്ല.
ചില പഴങ്ങള്‍ രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കേണ്ടവയാണ്. ദഹനം, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവ പോലുള്ള ഘടകങ്ങള്‍ പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ഭക്ഷണത്തില്‍ ഏതൊക്കെ പഴങ്ങളാണ് ചേര്‍ക്കേണ്ടതെന്നും ഏത് സമയത്താണ് നിങ്ങള്‍ക്ക് ഇവ ഏറ്റവും മികച്ച നേട്ടം പ്രദാനം ചെയ്യുന്നതെന്നും മനസിലാക്കാന്‍ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. സിട്രസ് പഴങ്ങള്‍ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നിങ്ങളുടെ ഒരു ദിവസത്തിന് ഉന്മേഷദായകമായ തുടക്കം നല്‍കാനും സഹായിക്കും. അതിനാല്‍ രാവിലെ ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് തുടരുക. ഇല്ലാത്തവര്‍ ഉടനടി അത് ആരംഭിക്കുകയും ചെയ്യുക. സിട്രസ് പഴങ്ങളിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ മെറ്റബോളിസത്തിനും സഹായിക്കും.
സിട്രസ് പഴങ്ങള്‍ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നിങ്ങളുടെ ഒരു ദിവസത്തിന് ഉന്മേഷദായകമായ തുടക്കം നല്‍കാനും സഹായിക്കും. അതിനാല്‍ രാവിലെ ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് തുടരുക. ഇല്ലാത്തവര്‍ ഉടനടി അത് ആരംഭിക്കുകയും ചെയ്യുക. സിട്രസ് പഴങ്ങളിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ മെറ്റബോളിസത്തിനും സഹായിക്കും.
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവയുള്‍പ്പെടെ മിക്ക സരസഫലങ്ങളിലും കലോറി കുറവും ആന്റിഓക്സിഡന്റുകള്‍ കൂടുതലുമാണ്. അതിനാല്‍ ഇവ ഒറ്റക്കോ, ഒാട്‌സിനാപ്പമോ കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. ഒപ്പം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൂടുതല്‍ നേരം ഉന്മേഷത്തോടെ തുടരാനും സഹായിക്കുന്നു. പലരുടേയും തിരക്കേറിയ പ്രവൃത്തി ദിവസത്തെ പ്രഭാതഭക്ഷണത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് വാഴപ്പഴം. വാഴപ്പഴം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് വേഗത്തില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്റെ ഉല്‍പാദനത്തിന് കാരണമാകും. മാനസികാരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് പെക്റ്റിന്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആപ്പിളിലെ പ്രകൃതിദത്ത പഞ്ചസാര സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് ഒരു മികച്ച പ്രഭാത ഭക്ഷണ ഓപ്ഷനായി മാറുന്നു.