പന്തളം : ദേശീയ പണിമുടക്കിന് ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം മുട്ടാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച കാൽനട പ്രചരണ ജാഥ ഷോപ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മറ്റി അംഗം എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഇ ഫസൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം പന്തളം ഏരിയാ സെക്രട്ടറി ആർ ജ്യോതികുമാർ ജാഥാ ക്യാപ്റ്റൻ എസ് അജയകുമാറിന് പതാക കെെമാറി. വൈസ് ക്യാപ്റ്റൻ എം രാജൻ, ജാഥ മനേജർ പ്രമോദ് കണ്ണങ്കര, ഹക്കീംഷാ എന്നിവർ സംസാരിച്ചു. ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ വി.കെ മുരളി, സി.അജയകുമാർ,
അമ്പിളിമധു, എം ഷീനാസ്, കെ രജിത, കെ എച്ച് ഷിജു, പന്തളം ശ്രീനി, കെ ജി ചന്ദ്രഭാനു, ഗീതാരാജൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബിജി വിജയൻ, സുധാമണി, പ്രീതാ സുനിൽ എന്നിവർ സംസാരിച്ചു. പന്തളം മെഡിക്കൽ മിഷൻ ജംഗ്‌ഷനിൽ നടന്ന ജാഥയുടെ സമാപന സമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം എം ബി പ്രഭാവതി മുഖ്യ പ്രഭാഷണം നടത്തി.
ആർ.ശ്രീരാജ് അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പ്രമോദ് കണ്ണങ്കര സംസാരിച്ചു.