ശബരിമലയുമായി ബന്ധപ്പെട്ട ഏത് അടിയന്തിരാവശ്യത്തിനും ഇനി നേരിട്ട് പോലീസിനെ ബന്ധപ്പെടാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയുമായി ബന്ധപ്പെട്ട ഏത് അടിയന്തിരാവശ്യത്തിനും ഇനി നേരിട്ട് പോലീസിനെ ബന്ധപ്പെടാം. പോലീസിനെ വിളിക്കാനായി ഹെൽപ് ലൈൻ സ്ഥാപിച്ചു. ഇതിന്‍റെ പ്രചാരണത്തിനായി സ്റ്റിക്കർ പ്രധാന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ശബരിമല തീർഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ കെഎസ്ആർടിസി സ്റ്റാന്‍റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ ആദ്യ ഘട്ടങ്ങളിൽ പതിക്കും. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും വിവിധ വിവരങ്ങൾ അറിയുന്നതിനും പരിഹാരങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്‌ലൈൻ നമ്പർ.

വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിങ്, ദർശനം, തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങൾ, വാഹനങ്ങളുടെ വർക് ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പമ്പക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസുകളുടെ പുറത്തും ഉള്ളിലും സ്റ്റിക്കർ ജില്ലാ പോലീസ് മേധാവി പതിച്ചു. സ്റ്റാൻഡിനുള്ളിൽ തീർഥാടകർ കാണത്തക്കവിധം നമ്പർ രേഖപ്പെടുത്തിയ വലിയ ബോർഡ്‌ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ സ്ഥാപിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...