Friday, April 26, 2024 5:44 pm

മനുഷ്യനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നവോത്ഥാനത്തിനായി : അഡ്വ. പ്രമോദ് നാരായണ്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മനുഷ്യനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ നവോത്ഥാന കേരളത്തിനായെന്ന് അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നവോത്ഥാനം ആഴമുള്ള കടലു പോലെയാണ്. അതില്‍ പുതിയ പ്രവാഹങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാക്ഷര കേരളത്തിന് ആയിട്ടുണ്ട്. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ക്രൈസ്തവ മിഷറണിമാരും അടക്കം അക്ഷര ലോകത്തേക്ക് നല്‍കിയ സംഭാവനകള്‍ ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നവോത്ഥാന തുടര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന്‍റെ ഏറ്റവും വലിയ നേട്ടം. മാനവിക കാര്യങ്ങളെ നവോത്ഥാന കേരളത്തില്‍ ചിന്തിച്ചെടുക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവംഗം പി.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍ പ്രസാദ് ഉപഹാര സമര്‍പ്പണവും സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എസ് ഹരിദാസ് സമ്മാനദാനവും നിര്‍വ്വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ജി ആനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റിട്ട ബിപിഒ കെ.എന്‍ ശ്രീകുമാര്‍ അവതാരകനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലീലാ ഗംഗാധരന്‍, കോമളം അനിരുദ്ധന്‍, ടി ശശിധരന്‍, പി.ആര്‍ ജനാര്‍ദ്ധനന്‍, പി ചന്ദ്രമോഹന്‍ റാന്നി, ബാജി രാധാകൃഷ്ണന്‍, എം.വി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...