പാരീസ്: പത്തുവർഷം തുടർച്ചയായി ഭാര്യക്ക് മയക്കുമരുന്ന് നൽകി പരപുരുഷന്മാർക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. ഫ്രാൻസിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഭാര്യയെ ഉറക്കിക്കിടത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഒത്താശ ചെയ്തത്. ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ മസാൻ സ്വദേശിയായ ഡൊമനിക് എന്നയാളാണ് ഭാര്യയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
10 വർഷത്തിനിടെ യുവതി 92 തവണയാണ് ബലാത്സംഗത്തിരയായത്. ഇതിൽ 51 പേരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ഗി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സംശയത്തിനും ഇടയാക്കാതെയായിരുന്നു ഇയാൾ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ 51 പേരും 26 വയസിനും 73 വയസിനും ഇടയിലുള്ളവരാണ്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് പറയുന്നു.