പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുടുംബത്തിന് വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീടുവെച്ചു നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ലെന്നിരിക്കെ അന്ധരായ കുടുംബത്തെ അന്ത്യോദയ അന്നയോജന ആശ്രയ പദ്ധതിയിലൊന്നില്‍ ഗുണഭോക്താവായി നിശ്ചയിക്കണം. ഭവന നിര്‍മാണത്തിന് കെ.എച്ച്.ആര്‍. അസോസിയേഷനില്‍ നിന്നും ലഭിക്കുന്ന സഹായത്തിന് ജില്ലാകലക്ടര്‍ മേല്‍നോട്ടം വഹിക്കണം. റാന്നി വടശ്ശേരിക്കര പഞ്ചായത്തില്‍ കാഴ്ചയില്ലത്ത മാതാപിതാക്കള്‍ക്കൊപ്പം എട്ടാംക്ലാസ് വിദ്യാര്‍ഥിനി അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന വിഷയത്തില്‍ കമ്മിഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍.സുനന്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1