Wednesday, May 14, 2025 3:53 pm

ചരിത്രത്തില്‍ ഇത് ആദ്യം ; വിദ്യ കൊണ്ട് ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്ക് പറന്ന് ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് യുവാവ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടൽ കടന്ന് ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലേക്ക് പറന്ന് ചോലനായ്ക്കർ  എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിനോദ് ചെല്ലൻ. ചോലനായ്ക്കർ സമുദായത്തിൽ നിന്നുള്ള ആദ്യ പ്ലസ്ടുക്കാരൻ, ബി എ ക്കാരൻ, എം എ ക്കാരന്‍, എം ഫിൽ, പി എച് ഡി എന്നീ നേട്ടങ്ങളുമായി പറന്നുയരുകയാണ് പത്തനംതിട്ട ജില്ലയിലെ വടശേരിക്കര എം ആർ എസിലെ ഈ പൂർവവിദ്യാർത്ഥി. നോർവേ ആർടിച്ച് യൂണിവേഴ്സിറ്റിയിലും ലണ്ടൻ ദുർഹം യൂണിവേഴ്സിറ്റിയിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു വിനോദ് ചെല്ലൻ.  ചോലനായ്ക്കർ, പതിനായ്ക്കർ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിഷയത്തിൽ പി എച് ഡി നേടിയ വിനോദ് ഇപ്പോൾ സ്വന്തം സമുദായത്തിലെയും ബന്ധപ്പെട്ട ഇതര സമുദായങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി തൻ്റെ സമയം മാറ്റി വെയ്ക്കുന്നുണ്ട്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻ്റ് ടെക്നോളജി ഡിപ്പാർട്ടുമെൻ്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സിൽ റിസർച് ചെയ്യുകയാണിപ്പോൾ വിനോദ് ചെല്ലൻ. അച്ഛൻ മണ്ണള്ള ചെല്ലൻ, അമ്മ വിജയ, ഭാര്യ സുമിത്ര എന്നിവരോടൊപ്പം മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി പഞ്ചായത്തിലെ മഞ്ചീരി ഉന്നതിയിലാണ് താമസിക്കുന്നത്. സുമിത്ര കീ സ്റ്റോൺ ഫൗണ്ടേഷനിൽ കമ്മ്യൂണിറ്റി റിസേർച് ഫെലോ ആയി ജോലി ചെയ്യുന്നു. നേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുന്ന വിനോദ് ചെല്ലനെ പട്ടിക വർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മെമൻ്റോ നൽകി ആദരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു

0
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി...

ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

0
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ....

സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടുമൺ ശക്തി സഹൃദയവേദി

0
പത്തനംതിട്ട : കൊടുമണ്ണിൽ കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യ വിരുദ്ധരുടെ തേർവാഴ്ച...

1.5 കോടിയുമായി മുങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവര്‍ പിടിയിൽ

0
ബെംഗളൂരു: ബാങ്കിൽ അടയ്ക്കാനായി കാറിൽ സൂക്ഷിക്കാൻ തൊഴിലുടമ നൽകിയ 1.5 കോടി...