ക്ഷേത്ര ട്രസ്റ്റിന്‍റെ ചരിത്രത്തിലാദ്യം, ഭരണസമിതിയുടെ പ്രസിഡന്‍റ് ‘സ്ത്രീ രത്നം ; ആറ്റുകാലിൽ ചരിത്രമെഴുതി ശോഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമലയെന്ന വിശേഷണവുമുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ ചരിത്രം കുറിച്ച് ശോഭ. ട്രസ്റ്റിന്‍റെ ചരിത്രത്തിലാധ്യമായി ഭരണ സമിതിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് ശോഭ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൽ ചരിത്രമെഴുതിയത്. ട്രസ്റ്റിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിലാണ് ആദ്യ വനിത പ്രസിഡന്റ് എന്ന ഖ്യാതി വി ശോഭയ്ക്ക് ലഭിച്ചത്. കഴിഞ്ഞവർഷം ഇവർ വൈസ് പ്രസിഡന്റ് ആയിരുന്നു.

ട്രസ്റ്റിന്റെ ചരിത്രത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതി ശോഭ സ്വന്തമാക്കിയപ്പോൾ വൈസ് പ്രസിഡന്റായി പി കെ കൃഷ്ണൻ നായരും സെക്രട്ടറിയായി കെ ശരത് കുമാറും ജോയിന്റ് സെക്രട്ടറിയായി അനുമോദ് എ എസും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് എ ഗീതയെയും ഇക്കുറി തെരഞ്ഞെടുത്തിട്ടുണ്ട്. ഭരണസമിതി അംഗങ്ങളെയും ഇവർക്കൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഗീത മുൻ വർഷത്തെ ഭരണസമിതിയിൽ ചെയർമാൻ ആയിരുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യ ചെയർമാൻ എന്നുള്ള ബഹുമതി ലഭിച്ചത് ഗീതയ്ക്കായിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി കെ കൃഷ്ണൻ നായർ മുൻ ഭരണസമിതിയിൽ ട്രഷറർ ആയിരുന്നു. പുതിയ ഭരണസമിതി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വേണുഗോപാലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ്‌കുമാർ പുറത്ത്

0
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന്...

സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞു ; ഷിഗെല്ല നിയന്ത്രണവിധേയം : ആരോഗ്യമന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എബോള ആശങ്കയൊഴിഞ്ഞതായും നിരീക്ഷണത്തിലായിരുന്ന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം ; ദുരൂഹത ഇല്ലെന്ന് പോലീസ്

0
കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന്...