നത്തിങ് ഫോണ്‍ (2)വിന്റെ ലോഞ്ചിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 11നാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലും ആഗോള വിപണിയിലും ലോഞ്ച് ചെയ്യുന്നത്. ഇപ്പോള്‍ ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരിക്കുകയാണ്. ഫോണിന്റെ വില്‍പ്പന ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ ബുക്കിങ് ആരംഭിച്ചുവെങ്കിലും ഈ ഡിവൈസിന്റെ കൂടുതല്‍ വിവരങ്ങളോ വിലയോ കമ്ബനി പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ ചില ഫോട്ടോകള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും നത്തിങ് വെബ്‌സൈറ്റിലും ഉണ്ട്.
ഫ്‌ലിപ്പ്കാര്‍ട്ടിലെ നത്തിങ് ഫോണ്‍ (2) പേജില്‍ കയറിയാല്‍ തന്നെ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനായി 2000 രൂപ നല്‍കേണ്ടി വരും. ഇത് റീഫണ്ട് ചെയ്യുന്ന തുകയാണ്. ഫോണ്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞാലും നിങ്ങള്‍ക്ക് ബുക്കിങ് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യുന്ന ആളുകള്‍ക്ക് തുക തിരികെ ലഭിക്കുകയും ചെയ്യും.
നിങ്ങള്‍ പ്രീ ഓര്‍ഡര്‍ ചെയ്ത് വെച്ച് ഫോണ്‍ ലോഞ്ച് ചെയ്താല്‍ വാങ്ങുകയാണ് എങ്കില്‍ ഫോണിന്റെ വിലയില്‍ നിന്നും ആദ്യം നിങ്ങള്‍ നല്‍കിയ 2000 രൂപ കുറച്ച് ബാക്കിയുള്ള തുക നല്‍കിയാല്‍ മതിയാകും. പണം അടച്ച് ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് ജൂലൈ 11ന് രാത്രി 9 മണി മുതല്‍ ജൂലൈ 20ന് രാത്രി 11:59 വരെയുള്ള സമയത്തിനുള്ളില്‍ ഫോണ്‍ വേണ്ടെന്ന് വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യുന്ന ആളുകള്‍ക്ക് 2000 രൂപയും തിരികെ ലഭിക്കും. അല്ലാത്തവര്‍ക്ക് വേരിയന്റ് തിരഞ്ഞെടുത്ത് ബാക്കി തുകയും അടച്ചുകൊണ്ട് നത്തിങ് ഫോണ്‍ (2) സ്വന്തമാക്കാം.
നത്തിങ് ഫോണ്‍ (2) മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫോണില്‍ ഡിസ്‌കൌണ്ടുകള്‍ ലഭിക്കില്ലെങ്കിലും ആക്‌സസറികള്‍ക്ക് ഓഫറുകള്‍ ലഭിക്കും. ഈ ഡിവൈസിന്റെ കേസിന് 1,299 രൂപയാണ് വില വരുന്നത്. പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇത് വെറും 499 രൂപയ്ക്ക് ലഭിക്കും. ഇത് കൂടാതെ നത്തിങ് ഫോണ്‍ (2)ന്റെ ചാര്‍ജിങ്ങിനുള്ള 45W പവര്‍ അഡാപ്റ്ററിന് സാധാരണ നിലവില്‍ 2,499 രൂപയാണ് വില വരുന്നത്. എന്നാല്‍ നിങ്ങള്‍ ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ചാര്‍ജര്‍ വെറും 1,499 രൂപയ്ക്ക് ലഭിക്കും.
നത്തിങ് ഫോണ്‍ (2) പ്രീ-ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഡിവൈസിന്റെ സ്‌ക്രീന്‍ പ്രൊട്ടക്ടറും വിലക്കിഴിവില്‍ ലഭിക്കും. 999 രൂപ വിലയുള്ള സ്‌ക്രീന്‍ പ്രൊട്ടക്ടറാണ് നിങ്ങള്‍ക്ക് 399 രൂപയ്ക്ക് ലഭ്യമാകുന്നത്. നത്തിങ് ഫോണ്‍ (2) നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്യുന്ന ആളുകള്‍ക്ക് നത്തിങ് ഇയര്‍ (സ്റ്റിക്ക്) പകുതി വിലയ്ക്ക് ലഭിക്കും. 4,250 രൂപയ്ക്ക് നത്തിങ് ഇയര്‍ വാങ്ങാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033