മദ്യപിക്കാന്‍ പണം നല്‍കിയില്ല ; നെടുമങ്ങാട് യുട്യൂബറുടെ കാര്‍ അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുട്യൂബറുടെ കാര്‍ അടിച്ചുതകര്‍ത്തെന്ന് പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാറാണ് ശനിയാഴ്ച രാത്രി മൂന്നംഗ സംഘം തകര്‍ത്തത്. കാറില്‍ ഉണ്ടായിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന ക്യാമറ എടുത്തുകൊണ്ടു പോയതായും പരാതിയുണ്ട്. നെടുമങ്ങാട് പോലീസ് കേസെടുത്തു. രാത്രി 12 മണിയോടെ കാര്‍ത്തിക്കിന്റെ വീട്ടുവളപ്പില്‍ കിടന്ന കാര്‍, നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ചുതകര്‍ത്തത്. കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.

കുറച്ചുനാളായി പട്ടാളം ഷിബു എന്നയാള്‍ മദ്യപിക്കാന്‍ പണം ചോദിക്കാറുണ്ടെന്നാണ് പരാതിയില്‍ കാര്‍ത്തിക് പറയുന്നത്. വെള്ളിയാഴ്ച രാത്രി വിളിച്ച സമയത്ത് പണം നല്‍കാന്‍ പറ്റില്ല എന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു. ഇതോടെ കാര്‍ത്തിക്കിന്റെ അമ്മയെയും സഹോദരിയെയും ഇയാള്‍ അസഭ്യം പറഞ്ഞു. ഇതേ ദിവസം രാത്രിയിലാണ് ആക്രമണം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...