തീർഥാടകരുടെ സുരക്ഷയ്ക്കായി പന്തളത്ത് ക്ഷേത്രക്കടവ് അടച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പുഴയിലേക്ക് തീർഥാടകരിറങ്ങി അപകടത്തിൽപ്പെടാതിരിക്കാൻ ക്ഷേത്രക്കടവുകൾ താത്കാലികമായി അടച്ചു. വലിയകോയിക്കൽ ക്ഷേത്രത്തിന്റെ കടവും ഊട്ടുപുരക്കടവുമാണ് അഗ്നിരക്ഷാസേന കയർകൊണ്ട് ബന്ധിച്ച് സുരക്ഷയൊരുക്കിയിട്ടുള്ളത്. ശനിയാഴ്ചയും ഞായറാഴ്ചയും പെയ്ത ശക്തമായമഴയിൽ അച്ചൻകോവിലാറ്റിൽ അഞ്ചടിവെള്ളമാണ് ഉർന്നിട്ടുള്ളത്. കലങ്ങിമറിഞ്ഞ് വെള്ളം കുത്തിയൊഴുകുന്നുമുണ്ട്. കിഴക്കൻ മേഖലയിൽ മഴ ശക്തമായതാണ് ഒരുദിവസംകൊണ്ട് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരാൻ കാരണമായത്.

തീർഥാടനകാലം ആരംഭിച്ചപ്പോൾത്തന്നെ ജലനിരപ്പുയർന്നുകിടന്നതിനാൽ ഇത്തവണ തീർഥാടകർ അപകടത്തിൽപ്പെടാതിരിക്കാനായി കുളിക്കാനിറങ്ങുന്ന ഭാഗത്ത് താത്കാലിക സുരക്ഷാവേലികെട്ടിയാണ് തീർഥാടകരെ കുളിക്കാൻ അനുവദിച്ചിരുന്നത്. ആറ്റിൽ ജലനിരപ്പുയർന്നുകിടക്കുന്നതിനാൽ ആറിനുകുറുകെ പണിതിട്ടുള്ള തടയണയിൽ വേലികെട്ടാൻ കഴിയാതെവന്നതോടെയാണ് കുളിക്കാനിറങ്ങുന്ന ഭാഗത്തുതന്നെ വേലികെട്ടി സുരക്ഷയൊരുക്കിയത്. അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്ധരും പോലീസും ഇവിടെ കാവലുണ്ട്. ഡിങ്കി ബോട്ടും കരുതിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ : രോഗിയുടെ വീടിന് സമീപത്തെ വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവായി

0
കോഴിക്കോട്: നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ...

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ശ്വേതയാണ് എന്ന് ഉഷ ഹസീന; താരസംഘടനയിലെ...

0
കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ...

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കരയ്ക്ക്...

0
തണ്ണിത്തോട്: അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത്...