ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൂന്ന് ഐഎസ്‌ഐഎസ് ഭീകരരെ എന്‍ഐഎ പിടികൂടി. ശ്രീനഗര്‍ സ്വദേശികളായ തഹീദ് ലത്തീഫ്, സുഹൈല്‍ അഹമ്മദ്, അഫ്ഷാന്‍ പര്‍വീസ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീനഗര്‍, അനന്ത്‌നാഗ്, കശ്മീര്‍ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ജമ്മു കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കുക എന്നതായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടിരുന്നത്. സൈബര്‍ ക്യാമ്പെയ്‌നുകള്‍ നടത്തിയാണ് ഭീകരവാദത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നടത്തിയിരുന്നത്.