ലഖിംപൂർ ഖേരി കർഷക കൊലയിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ കർഷക കൊലയിൽ പ്രതിഷേധിച്ച്​ മഹാരാഷ്​ട്രയിൽ ഭരണകക്ഷികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സംസ്​ഥാന വ്യാപക ബന്ദ്​. ശിവസേന, നാഷനലിസ്റ്റ്​ കോൺഗ്രസ്​ പാർട്ടി, കോൺഗ്രസ്​ എന്നിവരുടെ നേതൃത്വത്തിലാണ്​ ബന്ദിന്​ ആഹ്വാനം. ബന്ദിന്​ എല്ലാവരും സഹകരിക്കണമെന്ന്​ ജനങ്ങളോട്​ അഭ്യർഥിച്ചിരുന്നു. അവശ്യസേവനങ്ങളൊഴികെ ബാക്കിയെല്ലാം ബന്ദിൽ നിശ്ചലമാകുമെന്ന്​ മഹാരാഷ്​ട്ര വികാസ്​ അഗാഡി സർക്കാർ പറഞ്ഞു.

സംസ്​ഥാന സർക്കാർ ആഹ്വാനം ചെയ്​ത ബന്ദ്​ അ​ല്ലെന്നും രാഷ്​ട്രീയ പാർട്ടികളാണ്​ ബന്ദിന്​ ആഹ്വാനം ചെയ്​തതെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധ സ്വരങ്ങളെ ​ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും കർഷകക്കൊലയിൽ മക​ൻ അറസ്റ്റിലായ സാഹചര്യത്തിൽ ​അജയ്​ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്​ഥാനം ഒഴിയണമെന്നും എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ പാർട്ടി മുംബൈ രാജ്​ ഭവന്​ മുമ്പിൽ മൗന പ്രതിഷേധം ആചരിക്കുമെന്ന്​ മഹാരാഷ്​ട്ര കോൺഗ്രസ്​ പ്രസിഡന്‍റ്​ നാന ​​പടോൾ പറഞ്ഞു. ബന്ദിന്​ നിരവധി സംഘടനകളും പിന്തുണ അറിയിച്ചു. ബന്ദിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ കടകൾ അടച്ചിടുമെന്ന്​ വ്യാപാരി സംഘടനകൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....