ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി സംശയം. മേന്ധാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്.
പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ആണെന്ന് സുരക്ഷ സേന സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് സുരക്ഷ ഏജന്‍സികളുടെ വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്‌എഫ് ഡ്രോണിനു നേരേ വെടിയുതിര്‍ത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. 300-400 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഇത്തരം വസ്തുക്കള നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ സാധിക്കുകയില്ല.