റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ‘ റഷ്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തി. പരീക്ഷണങ്ങള്‍ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അനുമതികളും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തു. ഈ ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ വാക്‌സിന്‍ പരിശോധന ആരംഭിക്കും’ കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ പരീക്ഷണ വിവരം നിതി ആയോഗ് ആരോഗ്യവിഭാഗം സമിതി അംഗം ഡോ. വി.കെ.പോളും സ്ഥിരീകരിച്ചു.

ആദ്യ ഘട്ട പരിശോധനയ്ക്ക് ശേഷം രണ്ടും മൂന്നും ഘട്ടം ഒരുമിച്ച്‌ നടത്തുമെന്നും ഡോ. പോള്‍ പറഞ്ഞു. റഷ്യയിലെ മോസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗാമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക്-വി എന്ന വാക്‌സിനാണ് ഇന്ത്യയ്ക്ക് ലഭ്യമാക്കിയത്. ഇന്ത്യയിലെ ഡോ.റെഡ്ഡി ലാബോറട്ടറിയാണ് റഷ്യന്‍ ഫാര്‍മസിയുമായി കരാര്‍ ഒപ്പിട്ട് വാക്‌സിന്‍ ഇന്ത്യയിലെത്തിച്ചത്. ആഗോളതലത്തില്‍ വാക്‌സിന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയിലെ റഷ്യ അപേക്ഷ നല്‍കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...