ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബാരാമുള്ളയിലെ ചേര്‍ദാരിയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരന്‍ ജാവേദ് ആഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ഒരു പിസ്റ്റലും ലോഡഡ് മാഗസീനും പാക് ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്. ബാരാമുള്ളയിലെ ഒരു കടയുടമയെ വകവരുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ 20-ാം തിയ്യതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഗുല്‍സാറിന്റെ പ്രധാന സഹായിയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം ; ഭീകരനെ സൈന്യം വധിച്ചു
RECENT NEWS
Advertisment