ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ആദില്‍ വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കശ്മീര്‍ സോണ്‍ ഐജി പി.വിജയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഏറ്റുമുട്ടലുകളില്‍ 15 ല്‍ അധികം ഭീകരരെ വധിച്ചതായി വിജയ് കുമാര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു
RECENT NEWS
Advertisment