ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നു ; രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ നടപടി ജനാധിപത്യത്തെ ചവട്ടിയരയ്ക്കലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും എംപിമാരെയും കാണാന്‍ കഴിയില്ലന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ധിക്കാരവും ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. നിഷ്പക്ഷവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെല്ലാം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണരുടെ നടപടികളെ മറ്റു രണ്ടു തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പരസ്യമായി ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെ മഹത്തായ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്. മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറെക്കണ്ട് താങ്കള്‍ ഇന്ത്യയുടെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കരുതെന്ന് പറയനാണ് രാഹുല്‍ ഗാന്ധിയെത്തിയത്. പ്രതിപക്ഷ നേതാവിനെയും എംപിമാരെയും കാണാണ്‍ കൂട്ടാക്കാത്ത തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനയുടെ അന്തസത്തയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം ; ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

0
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് : നാളെ കേരളത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍...

കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട: രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് നേതൃത്വം നൽകുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ്...