നവംബറില്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരുമെന്ന് പ്രവചനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നവംബറില്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരുമെന്ന് പ്രവചനം. യുപിയടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും മുമ്പ് ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ത്തുമെന്നാണ് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സിന്റെ പ്രവചനം. നവംബറില്‍ ഇന്ധനവിലയില്‍ നേരിയ വര്‍ധനയുണ്ടാകാനാണ് സാധ്യതയെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധ അലക്‌സാന്‍ഡ്ര ഹെര്‍മന്‍ പ്രസാദ് വിലയിരുത്തി.

മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്ന സാഹചര്യത്തില്‍ മേയില്‍ മാത്രമാണ് ഇന്ത്യയില്‍ ചില്ലറ ഇന്ധനവില വര്‍ധിപ്പിച്ചത്. അന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ ആകെ 7.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. നവംബറില്‍ വില വര്‍ധിപ്പിക്കുകയാണെങ്കില്‍ അതിന്റെ തോത് മേയില്‍ നടപ്പാക്കിയ വര്‍ധനയുടെ പകുതിയോളം മാത്രമായിരിക്കാമെന്നാണ് ഹെര്‍മന്‍ പ്രസാദിന്റെ വിലയിരുത്തല്‍. ഇന്ധനവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലും പ്രതിഫലിച്ചേക്കും.

വില വര്‍ധനയുണ്ടായാല്‍ 2026 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ചില്ലറ പണപ്പെരുപ്പം 6.2 ശതമാനത്തിലേക്കും 2027 ജനുവരി-മാര്‍ച്ച് പാദത്തില്‍ 6.5 ശതമാനത്തിലേക്കും ഉയരാമെന്നാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ കണക്കുകൂട്ടല്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ ലക്ഷ്യപരിധി 2 മുതല്‍ 6 ശതമാനം വരെയാണ്. ഈ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം ഉയരുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളിയാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.4 ശതമാനത്തിലെത്തുമെന്നാണ് ഹെര്‍മന്‍ പ്രസാദിന്റെ പ്രവചനം. ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ 5.2 ശതമാനമാണ്.

അതേസമയം ഇന്ധനവില ഉയര്‍ന്നില്ലെങ്കിലും ഇന്ത്യയില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ ഇനിയും രണ്ട് തവണയെങ്കിലും ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തിയേക്കും. ഇതിന് പുറമേ ഇന്ധനവില വര്‍ധനവ് രൂപക്കുമേലും കടുത്ത സമ്മര്‍ദം സൃഷ്ടിക്കും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്തു സംവിധാനമാണുള്ളത് ? വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്തു...

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍

0
കൊച്ചി : സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്...

റെയിൽവേ ​ക്രോസിൽ കുടുങ്ങിയ കാറിലേക്ക് പാസഞ്ചർ ഇടിച്ചുകയറി അപകടം.

0
ഭോപ്പാൽ: മധ്യപ്രദേശിലെ റത്ലം ജില്ലയിൽ റെയിൽവേ ​ക്രോസിൽ കുടുങ്ങിയ കാറിലേക്ക് പാസഞ്ചർ...

‘ഒരു സമ്മര്‍ദത്തിനും വഴങ്ങി ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’ ; രാജ്‌നാഥ് സിങ്

0
ഡല്‍ഹി : സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍...