Thursday, July 3, 2025 6:11 am

സഹകരണ ബാങ്കുകളിലെ ജപ്തി നടപടികൾ നിർത്തിവയ്ക്കണം : അപു ജോൺ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി :കാർഷിക മേഖലയുടെ തകർച്ച കാരണം കടക്കെണിയിലായ കർഷകർ ആത്മഹത്യാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകൾ ആരംഭിച്ചിട്ടുള്ള ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ ബാക്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള ആയിരക്കണക്കിന് കർഷകക്ക് ജപ്തി നോട്ടീസുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കുടിശികയായ വായ്പ തുകയുടെ പലിശ സർക്കാർ ഏറ്റെടുക്കണം മുതൽ തിരിച്ചടിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ എമ്പാടും കർഷകർ ആത്മഹത്യ സ്ക്വാർഡുകൾ രൂപീകരിച്ച് രംഗത്തിറങ്ങുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അമിതമായ നികുതി വർദ്ധനയും അഴിമതിയും കെടുകാര്യസ്ഥതയും സാധാരണ ജീവിതം ദുസഹമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

റബ്ബർ വില സ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കാതെയും പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയും ഗ്യാസിലിന്ററിന് ഒറ്റയടിക്ക് 50 രൂപ വില വർദ്ധിപ്പിച്ചും വസ്തുക്കരം വെള്ളക്കരം കെട്ടിട നികുതി തുടങ്ങി അധിക നികുതിഭാരം സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് സി.വി തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ ഉന്നതാധികാര സമിതിയംഗം വി. ജെ ലാലി,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ മറിയാമ്മ ടീച്ചർ, പി. സി മാത്യു, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളികുന്നം, പാർട്ടി നേതാക്കളായ ലാജി തോമസ് മാടത്താനിക്കുന്നേൽ, ജോയി മുണ്ടാംപള്ളിൽ, ഒ.ജെ വർഗ്ഗീസ്, എബ്രഹാം ജോസ്, ജേക്കബ് തോമസ്, സി. റ്റി തോമസ്, ജോഷി മാത്യു, ജോൺ സി തോമസ്, ജോർജു കുട്ടി പൂതക്കുഴി, തോമസ് ഇലവുങ്കൽ ,ജോൺ കപ്പിയാങ്കൽ, ബിനോയി കറുകപ്പള്ളി, സിബി നമ്പൂടാകം, അഭിലാഷ് ചുഴികന്നേൽ, പഞ്ചായത്തംഗങ്ങളായ സൗമ്യാമോൾ ഒ റ്റി, രാജമ്മ രവീന്ദ്രൻ, ബീന വർഗ്ഗീസ് ,അനു ബിനോയി, ജസി മലയിൽ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതാംബ ചിത്ര വിവാദം ; കേരള വിസി നടത്തിയ സസ്പെൻഷൻ റജിസ്ട്രാർ കോടതിയിൽ ചോദ്യം...

0
തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ...

കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം

0
തൃശൂർ : പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ...

നാലര ലക്ഷത്തിന്റെ മോഷണം നടത്തിയ പ്രതിയെ പത്തു മണിക്കൂറിനുള്ളിൽ കട്ടപ്പന പോലീസ് പിടികൂടി

0
കട്ടപ്പന : ഇടുക്കി കട്ടപ്പന ടൗണിലെ ലോട്ടറിക്കടയിൽ നിന്നും നാലര ലക്ഷത്തിന്റെ...