തൃശൂര്‍ : ഓണം ആഘോഷം മുന്നില്‍ കണ്ട് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് ഇവരില്‍നിന്നും പിടികൂടിയിരിക്കുന്നത്.
കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്റുകളിലുള്ള അനധികൃത വിദേശമദ്യം, ഇവ കടത്താന്‍ ഉപയോഗിച്ച വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.