പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്മാര്‍ തെറിക്കും ഒരുമാസത്തിനുള്ളില്‍ പുനസംഘടന : കെ.സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ന്യൂനപക്ഷ വോട്ടില്‍ തല പുകച്ച്‌ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാഡില്‍ രണ്ടുദിവസമായി നടത്തിയ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. കേരള കോണ്‍ഗ്രസ് (എം) വിട്ടുപോയതും ലീഗ് കൂടെയുണ്ടായിട്ടും മുസ്ലീം വോട്ട് ചോര്‍ന്നതുമുള്‍പ്പെടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായതിന്റെ കണക്കെടുപ്പാണ് നിറഞ്ഞുനിന്നത്. രാഷ്ട്രീയ പ്രമേയവും ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കുക എന്നതിലൂന്നിയായിരുന്നു. ഒരു ഭംഗിക്കുവേണ്ടി പ്രമേയത്തില്‍ സമുദായ സംഘടനകളോട് സമദൂരം എന്നൊക്കെ ചേര്‍ത്തു എന്നുമാത്രം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം തുടങ്ങിയ ആഹ്വാനങ്ങളും പ്രമേയത്തിലുണ്ട്.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി.കെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാര്‍ട്ടിസ്‌കൂള്‍, നിയോജകമണ്ഡലം തലത്തില്‍ രാഷ്ട്രീയകാര്യസമിതി മാതൃകയില്‍ കമ്മിറ്റികള്‍, ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന എന്നിവയിലാണ് സംഘടനാപ്രമേയത്തിന്റെ ഊന്നല്‍.

ഒരു മാസത്തിനുളളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നതാണ് തീരുമാനം. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. അതേസമയം, മുല്ലപ്പള്ളിയും സുധീരനുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...