കുര്‍ബാന വിഷയം ഇടപെട്ട് വത്തിക്കാന്‍ : മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുര്‍ബാന വിഷയം ഇടപെട്ട് വത്തിക്കാന്‍. മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെതിരെ നടപടി. ഏകീകൃത കുർബാനയിൽ വത്തിക്കാന്റെയും, സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിന് സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനോട് രാജി വയ്ക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തൊൻപതിന് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് വത്തിക്കാൻ ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി രാജി ആവശ്യപ്പെട്ടത്. സിറോ മലബാർ സഭയിലെ മുപ്പത്തിയഞ്ച് രൂപതകളിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന നടപ്പാക്കാത്തത്. മാർപ്പാപ്പയും, വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയവും ഏകീകൃത കുർബാന നടപ്പാക്കാൻ മെത്രാപ്പൊലീത്തൻ വികാരിക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായില്ല. സിനഡ് തീരുമാനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശവും മാർ ആന്റണി കരിയിൽ പാലിച്ചില്ലെന്നാണ് വത്തിക്കാന്റെ നിലപാട്. രാജിക്കാര്യത്തിൽ മാർ ആന്റണി കരിയിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നാളെ കൊച്ചിയിലെത്തുന്ന വത്തിക്കാൻ സ്ഥാനപതി എറണാകുളം അങ്കമാലി അതിരൂപതയിൽ എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...