കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. തലശ്ശേരി സ്വദേശി അറയ്ക്കല്‍ ശുഹൈബില്‍ നിന്നാണ് 5.7 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടിയത്.
യു.എ.ഇ. ദിര്‍ഹം, ഒമാനി റിയാല്‍, ബഹ്‌റൈന്‍ ദിനാര്‍ തുടങ്ങിയവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ദുബായില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ശുഹൈബ്.