എന്‍സിപി മുന്നണിമാറ്റ വിവാദങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എകെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : എന്‍സിപി മുന്നണിമാറ്റത്തിന് ഒരുങ്ങുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എകെ ശശീന്ദ്രന്‍. തിളക്കമാര്‍ന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. അത് യുഡിഎഫില്‍ കലഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമാനമായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് മനസ്സിലാക്കിക്കൊണ്ടാണ് എന്‍സിപി നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

പാലാ, കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ ചുവടുപിടിച്ചാണ് നിലവിലെ മുന്നണിമാറ്റ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. സിറ്റിങ് സീറ്റായ പാലായും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും ടിപി പീതാംബരനും വ്യക്തമാക്കിയപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാന്‍ അവകാശമുണ്ടെന്നു അതിനാല്‍ അവരെ മാനിക്കണമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

സീറ്റ് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ എന്‍സിപി ഇടതുമുന്നണിവിട്ട് യുഡിഎഫില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തള്ളിയാണ് എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍സിപി യുഡിഎഫിലേക്ക് പോയാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം കോണ്‍ഗ്രസ് എസില്‍ ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. തന്നെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരേ രുക്ഷമായ ഭാഷയില്‍ മറുപടി പറയാത്തത് സൗഹൃദത്തിന്റെ പേരിലാണ് എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...